കുമ്പള :(www.evisionnews.co)സംഘടനാ ശക്തി വിളിച്ചോതി ബദ്‌രിയാനഗർ സി. പി. ഐ. എം ബ്രാഞ്ച് സമ്മേളനം നടന്നു.നൂറുകണക്കിന് പ്രവർത്തകരാണ് സമ്മേളനത്തിനെത്തിയത്. സമ്മേളനത്തിൽ 110 സി. സി ബൈക്കിൽ 100 ദിവസം കൊണ്ട് ഇന്ത്യാമഹാരാജ്യം ചുറ്റിക്കറങ്ങി അഭിമാനകരമായ നേട്ടം കൊയ്ത റിച്ചുമോനെയും, ഒന്നരപ്പതിറ്റാണ്ടു കാലമായി ബദ്‌രിയാനഗർ അംഗൻവാടിയിൽ സേവനമനുഷ്ഠിച്ചു വരുന്ന റാണി, രജനി എന്നീ ടീച്ചർമാരെയും ഉപഹാരം നൽകി അനുമോദിച്ചു. ഏരിയ കമ്മിറ്റി അംഗം ഇബ്രാഹിം പുത്തിഗെ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പ്രസാദ്, കുമ്പള ഗ്രാമ പഞ്ചായത്ത് മെമ്പർ പുഷ്പലത, ബാബു, മുഷ്താഖ്, മിസ്ബാഹ്, ശംസുദ്ധീൻ, സത്താർ, മിഷാൽ, സിദ്ദീഖ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment
0 Comments