കാസർകോട് : (www.evisionnews.co)ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മരണയുണർത്തി ജെ.സി.ഐ കാസർകോടിന്റെ ആഭിമുഖ്യത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാന്റിലെ ഒപ്പ് മര ചുവട്ടിൽ "നന്മയ്ക്കൊപ്പം" എന്ന വിഷയത്തിൽ തെരുവോര ചിത്ര രചന സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും തുളു അക്കാഡമി ചെയർമാനുമായ പി.എസ് പുണിഞ്ചിത്തായ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസറഗോഡ് പ്രസിഡണ്ട് കെ.ബി.അബ്ദുൾ മജീദ് അധ്യക്ഷനായി. പ്രശസ്ത കാർട്ടൂണിസ്റ്റ് ഗഫൂർ മാസ്റ്റർ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് പി.ആർ സുനിൽ, കവി രവീന്ദ്രൻ പാടി, ആർട്ടിസ്റ്റ് നാഷണൽ അബ്ദുള്ള, ജെ.സി.ഐ മേഖല ഡയറക്ടർ മുജീബ് അഹമ്മദ്, ജെ.സി.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.നാഗേഷ്, മുൻ പ്രസിഡണ്ട് മുഹമ്മദ് സാലി എന്നിവർ സംസാരിച്ചു. കാർട്ടൂണിസ്റ്റ് ഗഫൂർ മാസ്റ്റർ പി.എസ് പുണിഞ്ചിത്തായക്ക് ഉപഹാരം സമ്മാനിച്ചു.സെക്രട്ടറി സി.കെ അജിത്ത്കുമാർ സ്വാഗതവും പ്രോഗ്രാം ഡയറക്ടർ റാഫി ഐഡിയൽ നന്ദിയും പറഞ്ഞു. സാമൂഹ്യ സംസ്കാരിക രംഗത്തെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment
0 Comments