കാസര്‍കോട് (www.evisionnews.co): ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസുകാരെയും അക്രമി സംഘം മര്‍ദിച്ചു. മേല്‍പറമ്പ് മാണിയിലെ ഹമീദിന്റെ മകന്‍ റഫീഖ് (27), ഡിഗ്രി വിദ്യാര്‍ത്ഥി ചാത്തങ്കൈയിലെ സമദ് (18) എന്നിവരെയാണ് ചളിംകോട് വെച്ച് ഒരു സംഘം ബൈക്ക് തടഞ്ഞ് മര്‍ദിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയായിരുന്നു സംഭവം. കാസര്‍കോട് ഭാഗത്ത് നിന്ന് മേല്‍പറമ്പിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു റഫീഖും സമദും. ചളിയംകോട് പാലത്തിന് സമീപമെത്തിയപ്പോള്‍ ഒരു സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തുകയും പേര് ചോദിച്ച് മര്‍ദിക്കുകയായിരുന്നു. അക്രമം തടയാനെത്തിയ പട്രോളിംഗ് സംഘത്തിലെ പോലീസുകാരെയും അക്രമികള്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. പിന്നീട് ടൗണ്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment
0 Comments