Type Here to Get Search Results !

Bottom Ad

ബി.ജെ.പി ജനരക്ഷായാത്രക്ക് പിന്നാലെ വ്യാപക അക്രമം: വാഹനങ്ങളും കടകളും കല്ലേറിഞ്ഞ് തകര്‍ത്തു


ചെറുവത്തൂര്‍ (www.evisionnews.co): ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ജനരക്ഷാ യാത്രയ്ക്ക് പിന്നാലെ നീലേശ്വരത്തും ചെറുവത്തൂരിലും പടന്നക്കാട്ടും വ്യാപക സംഘര്‍ഷം. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതോടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അക്രമികളെ പിരിച്ചുവിടാന്‍ ചെറുവത്തൂരില്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. 

ചെറുവത്തൂരിലും നിലേശ്വരത്തും ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. നിരവധി കടകള്‍ക്ക് നേരെയും സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. പടന്നക്കാട്ടും വ്യാപക അക്രമം അരങ്ങേറി. കടകള്‍ അടിച്ചുതകര്‍ത്തു. പടന്നക്കാട്ടുണ്ടായ കല്ലേറില്‍ കാസര്‍കോട് നഗരസഭയിലെ മുന്‍ ബി.ജെ.പി കൗണ്‍സിലര്‍ ലീലാ മണി ഉള്‍പ്പടെ മൂന്നോളം പേര്‍ക്ക് പരിക്കേറ്റു. ബൈക്കുകളിലെത്തിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവസ്ഥലങ്ങളില്‍ പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad