ദില്ലി: സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് ദില്ലിയില്‍ 12 വയസ്സുകാരനെ ആള്‍കൂട്ടം തല്ലിചതച്ചു. ദില്ലിയിലെ ഗണേഷ് നഗറില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പിതാവിനോടൊപ്പം പോവുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.
ബൈക്കിലെത്തിയ രണ്ടംഗ സംഘം കുട്ടിയെ സ്വവര്‍ഗാനുരാഗിയെന്ന് വിളിക്കുകയും ഇതില്‍ പ്രതികരിച്ചപ്പോള്‍ ബൈക്കില്‍ വന്നവരുമായി തര്‍ക്കം ഉടലെടുക്കുകയായിരുന്നു. പ്രദേശവാസികള്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് ഇരുകൂട്ടരും പിന്തിരിഞ്ഞ് പോയി.
എന്നാല്‍ പിന്നീട് മര്‍ദനത്തിനിരയായ കുട്ടിയുടെ പിതാവിന്റെ കടയിലേയ്ക്ക് ഇവര്‍ കൂടുതല്‍ ആളുകളുമായി എത്തി കുട്ടിയെയും പിതാവിനെയും, കടയിലുണ്ടായിരുന്ന മറ്റൊരു ബന്ധുവിനെയും മര്‍ദിക്കുകയായിരുന്നുവെന്ന് സംഭവത്തെ സംബന്ധിച്ച് പൊലീസ് പറയുന്നത്. കല്ലുകളും, മറ്റും ഉപയോഗിച്ചായിരുന്നു മര്‍ദനം. ഇവരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment
0 Comments