തളങ്കര: (www.evisionnews.co)അറിവിൻ വിളക്കത്ത് ഒന്നിച്ചിരിക്കാം എന്ന പ്രമേയമുയർത്തി ഈ മാസം 19, 20, 21 തീയ്യതികളിൽ മലപ്പുറം ഫതഹുൽ ഫത്താഹിൽ വെച്ച് നടക്കുന്ന കേരള ത്വലബാ കോൺഫറൻസിന്റെ പ്രചരണാർത്ഥം എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ ത്വലബാ കോൺഫറൻസിന് പ്രൗഢ സമാപനം. സമസ്ത ജില്ല ജന.സെക്രട്ടറി യു.എം അബ്ദുൽ റഹ്മാൻ മൗലവി പതാക ഉയർത്തി. സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. മാലിക് ദീനാർ ദർസ്സ് മുദരിസ് ഹമീദ് ഫൈസി മഖാം സിയാറത്തിന് നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. ബഹുസ്വരതയിലെ മുസ്ലിം ഇന്നലയിലെ നേതൃനിരയുടെ പാഠം ഉൾക്കൊള്ളണമെന്നും അതിനനുസരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചക്ക് ശേഷം നടന്ന വിദ്യഭ്യാസം സെഷൻ സമസ്ത വിദ്യഭ്യാസ ബോർഡ് സെക്രട്ടറി എം എ ഖാസിം മുസ്ലിയാർ ഉൽഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ ബഷീർ ഫൈസി ദേശമംഗലം നേതൃത്വം നൽകി.അമീർ ഹുസൈൻ ഹുദവി ആദർശ സെഷനിൽ ക്ലാസെടുത്തു.
കോൺഫറൻസിൽ കെ.ടി അബ്ദുല്ല ഫൈസി, ഇബ്രാഹിം ഫൈസി ജെഡിയാർ, സിദ്ദീഖ് നദ് വി ചേരൂർ, അബ്ബാസ് ഫൈസി ചേരൂർ, ബഷീർ ദാരിമി തളങ്കര, താജുദ്ധീൻ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, മുഹമ്മദ് ഫൈസി ആദൂർ,ത്വലബാ സ്റ്റേറ്റ് ചെയർമാൻ സി.പി ബാസിത്ത് ഹുദവി, സൈബർവിങ് ജില്ലാ ചെയർമാൻ പി.എച്ച് അസ്ഹരി ആദൂർ, ഖാലിദ് ബാഖവി, സലീം ദേളി, അബ്ദുല്ല കുമ്പള, ജഅഫർ ബുസ്താനി, ഫാറൂഖ് കുണിയ, ശരീഫ് ചെറൂനി, ഫർഹാൻ, നാസർ പള്ളപ്പാടി തുടങ്ങിയവർ സംബന്ധിച്ചു.ത്വലബാ ജില്ലാ ചെയർമാൻ സൈഫുദ്ധീൻ തങ്ങൾ മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു. അബ്ദുല്ല കുമ്പള സ്വാഗതവും ശരീഫ് ചെറൂനി നന്ദിയും പറഞ്ഞു.

Post a Comment
0 Comments