ഡല്‍ഹി : (www.evisionnews.co) മഹാത്മാഗാന്ധി ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി. മുംബൈ സ്വദേശിയായ പങ്കജ് ഫഡ്‌നിസാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അഭിനവ് ഭാരതിന്റെ ട്രസ്റ്റിയാണ് പങ്കജ്.
ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. ജസ്റ്റിസ് എസ് എ ബോഡ്‌ബെ, എല്‍ നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചാണ് മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരീന്ദ്രശരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.
15 മിനിറ്റ് നീണ്ട വാദത്തിനൊടുവില്‍ 'പ്രാഥമിക കാഴ്ചപ്പാടുകളൊന്നും ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല' എന്നായിരുന്നു ജഡ്ജിമാര്‍ പറഞ്ഞത്, എന്നാല്‍, ഇക്കാര്യം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ഒക്ടോബര്‍ 30ന് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

Post a Comment
0 Comments