ഉദുമ:(www.evisionnews.co)സിബിഎസ്ഇ തലത്തില്‍ പാലക്കാട് നടന്ന സംസ്ഥാന ഖോഖോ മത്സരത്തിലും എറണാകുളത്ത് നടന്ന കബഡി മല്‍സരത്തില്‍ ചാമ്പ്യന്മാരായ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ടീം അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് സീനിയര്‍ വിഭാഗത്തില്‍ വനിതാ ടീം ചാമ്പ്യന്മാരാകുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പുരുഷ ടീം ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കുന്നത്. കഴിഞ്ഞ വര്‍ഷംമുതലാണ് സിബിഎസ്ഇ തലത്തില്‍ കബഡിമത്സരം ആരംഭിച്ചത്. ടീം അംഗങ്ങക്ക് പാലാകുന്നില്‍ നിന്ന് സ്‌കൂളിലേക്ക് ബാന്‍ഡ്‌മേളങ്ങളുടെ അകമ്പടിയോടുകൂടി നല്‍കിയ സ്വീകരണത്തിന് പാലക്കുന്ന് വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി ബി അരവിന്ദാക്ഷന്‍, പി ടി എ പ്രസിഡന്റ് ടി വി മുരളീധരന്‍, മദര്‍ പി ടി എ പ്രസിഡന്റ് ശുഭ വേണുഗോപാല്‍, പ്രിന്‍സിപ്പാള്‍ വി മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാഭ്യാസ സമിതി ഭാരവാഹികള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സ്വീകരണത്തില്‍ സംബന്ധിച്ചു. സ്‌കൂളിലെ കായികാദ്ധ്യാപകന്‍ ഗോപിനാഥന്‍ അച്ചാംതുരുത്തിയാണ് ഇരു ടീമുകളുടെയും പരിശീലകന്‍. ഖോഖോ മത്സരത്തില്‍ ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ആള്‍റൗണ്ടറായി ശിവരഞ്ജിനി, ഡിഫെന്‍ഡറായി വിഷ്ണുപ്രിയ, പോള്‍ ഡൈവറായി ചാരുത എന്നിവരെ തെരഞ്ഞടുത്തു. ഖോഖോ ദേശിയ മത്സരം ഉത്തര്‍പ്രദേശിലും, കബഡി ഹരിയാനയിലും ആണ് ഇത്തവണ നടക്കുന്നത്.

Post a Comment
0 Comments