Type Here to Get Search Results !

Bottom Ad

വധശിക്ഷയ്ക്ക് തൂക്കുകയര്‍ ഒരുക്കുന്ന സംവിധാനം മാറ്റിക്കൂടെയെന്ന് സുപ്രീം കോടതി

Image result for തൂക്കുകയര്‍
ന്യൂഡല്‍ഹി:(www.evisionnews.co) തടവുകാര്‍ക്ക് വധശിക്ഷയ്ക്ക് തൂക്കുകയര്‍ ഒരുക്കുന്ന സംവിധാനം മാറ്റിക്കൂടെയെന്ന് സുപ്രീം കോടതി. തൂക്കിക്കൊല അവസാനിപ്പിച്ച് മറ്റ് മാര്‍ഗങ്ങള്‍ തേടികൂടെയെന്നാണ് സുപ്രീം കോടതി ഗവണ്‍മെന്റിനോട് ചോദിച്ചത്. തൂക്കി കൊല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്.
കുറ്റവാളികള്‍ സമാധാനത്തില്‍ വേണം മരിക്കാന്‍, അല്ലാതെ വേദനയോടെയാകരുത്. ഒരു മനുഷ്യന് മാന്യമായ മരണമാണ് വേണ്ടതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തൂക്കികൊല കാലാഹരണപ്പെട്ട ശിക്ഷാരീതിയാണെന്നും വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന പ്രതികള്‍ക്ക് വേദനയില്ലാതെ മരിക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.


തൂക്കിക്കൊല്ലുന്നത് ഒഴിവാക്കി മരുന്ന് കുത്തിവയ്ക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് നിരീക്ഷണങ്ങള്‍ നടത്തിയത്. വധശിക്ഷയുടെ ഭരണഘടനാ സാധുതയല്ല കോടതി ചോദ്യം ചെയ്യുന്നതെന്നും സുപ്രീം കോടതി എടുത്തുപറഞ്ഞു.
   
Tags

Post a Comment

0 Comments

Top Post Ad

Below Post Ad