Type Here to Get Search Results !

Bottom Ad

കുവൈത്തില്‍ വിദേശികളുടെ ചികിത്സാഫീസ് വര്‍ധന പ്രാബല്യത്തിൽ വന്നു


Image result for medical
കുവൈത്ത് സിറ്റി:(www.evisionnews.co) സര്‍ക്കാര്‍ ആസ്​പത്രികളില്‍ വിദേശികള്‍ക്ക് ആരോഗ്യ ചികിത്സാഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തിലായി. എന്നാല്‍ എമര്‍ജന്‍സി വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലും വിദേശികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍-ഹര്‍ബി അറിയിച്ചു.

ഇത് സംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട മെഡിക്കല്‍ വിഭാഗം മേധാവികള്‍ നല്‍കിയിട്ടുണ്ടെന്നും പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ അവസ്ഥ പരിശോധിച്ച് ഉറപ്പ് വരുത്തി തീരുമാനിക്കാവുന്നതാണെന്നും മന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബി വ്യക്തമാക്കി.

ആരോഗ്യമന്ത്രാലയം നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് വിദേശികളുടെ ആരോഗ്യ ചികിത്സാ ഫീസ് വര്‍ധിപ്പിക്കുന്നത്.

വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് നിലവിലുള്ളത് തുടരുന്നതാണെന്നും അല്‍-ഹര്‍ബി വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad