Type Here to Get Search Results !

Bottom Ad

ഗാന്ധിജയന്തിദിനാചരണത്തിന്റെ ഭാഗമായി 'സ്വച്ഛഹിസേവ' കാമ്പയിനുമായി സി.വൈ.സി.സി.ചൗക്കി

കാസർകോട്:(www.evisionnews.co)  ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ഗാന്ധിജിയുടെ സ്വപ്നം നിറവേറ്റി എന്നാൽ അദ്ദേഹത്തിന്റെ (ഗാന്ധിജിയുടെ) ശുചിത്വ ഇന്ത്യയെന്ന സ്വപ്‌നം സാക്ഷാത്‌ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വച്‌ഛ ഭാരത്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. മഹാത്മാഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷന്‍ നടപ്പിൽ വരുത്തിയ സമഗ്ര ശുചികരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച്‌ സി.വൈ.സി.സി  ചൗക്കി യുടെ  ആഭിമുഖ്യത്തിൽ സെപ്തംബർ 16 മുതൽ  ഒക്ടോബർ 2 വരെ നീണ്ട്‌ നിൽക്കുന്ന കാമ്പയിനിന്റെ  ഭാഗമായി  സർക്കാർ സ്ഥാപനമായ വൃദ്ധ സദ നത്തിന്റെ  അകത്തും മുൻവശവും ചുറ്റുപാടും പരിസരം മുഴുവനും കെട്ടികിടന്ന കാടുകൾ കൊത്തിയും വേസ്റ്റുകൾ നീക്കം ചെയ്തും വൃത്തിയാക്കി ശുചിത്വം  ഉറപ്പ് വരുത്തി. പരിപാടിയുടെ ഉദ്ഘാ ടനം നെഹ്രു യുവ കേന്ദ്ര ജില്ലാ കോഡിനേറ്റർ മിഷാൽ റഹ്മാന് നിർവഹിച്ചു. സി വൈ സി സി സെക്രട്ടറി സാദിഖ് അലി കടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജി സി സി കമ്മിറ്റി വൈസ് പ്രസിഡന്റ് താജുദ്ദീന് വെസ്റ്റ്, സിദ്ധീഖ് വെസ്റ്റ് സ്വാഗതം പറഞ്ഞു. ആരിഫ് കെ കെ പുറം, സുബൈർ ഖത്തർ, ഹബീബ് ചൗക്കി, ജാഫർ ചൗക്കി, സംസാരിച്ചു, സഫ്‌വാൻ, ഫർസീ വെസ്റ്റ്, ചെപ്പു, ഷനാദ്, അൻസാഫ്, ജാബിർ, അൽത്താഫ്, ഹിഷാം ചൗക്കി തുടങ്ങിയവർ നേതൃത്വം  നൽകി. 

Post a Comment

0 Comments

Top Post Ad

Below Post Ad