കാസര്‍കോട്:(www.evisionnews.co) ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന എക്‌സൈസ് വകുപ്പ് നേതൃത്വത്തില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സംഘടിപ്പിക്കുന്ന കൂട്ടയോട്ടവും സമ്മേളനവും തിങ്കളാഴ്ച നടക്കും. രാവിലെ ഒമ്പതിന് കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിക്കുന്ന കൂട്ടയോട്ടം കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും. കലക്ടര്‍ കെ ജീവന്‍ബാബു ഫ്‌ളാഗ്ഓഫ് ചെയ്യും. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി എസ്പിസി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍സിസി, ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി എസ്പിസിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായുള്ള ലഹരിവിരുദ്ധ സമ്മേളനം ഗവ. ഹയര്‍സെക്കന്‍ഡറി ഓഡിറ്റോറിയത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിമുക്തി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എന്‍ ജി രഘുനാഥന്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കും.

Post a Comment
0 Comments