Type Here to Get Search Results !

Bottom Ad

വര്‍ഗീയ ശക്തികള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല കേരളം; മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി

Image result for pinarayi strongതിരുവനന്തപുരം:(www.evisionnews.co) കേരളത്തില്‍ സര്‍ക്കാറിന്റെ സഹായത്തോടെ ജിഹാദികള്‍ വിലസുന്നു എന്ന ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഗീയ ശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ഭാഗവതിനെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചത്.

ഭാഗവതിന്റെ ആരോപണം കേരളീയരോടുള്ള വെല്ലുവിളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ നടപടിയെടുക്കും. സ്വാതന്ത്ര്യ സമരത്തോട് പുറംതിരിഞ്ഞുനിന്ന് സാമ്രാജ്യത്വ സേവ നടത്തിയ പാരമ്പര്യമുള്ള ആര്‍എസ്എസിന്റെ തലവന്‍ കേരളത്തെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാഷ്ട്രീയ നേട്ടത്തിനുവേണ്ടി സര്‍ക്കാര്‍ ദേശവിരുദ്ധരെ സഹായിക്കുന്നു എന്നും ഭാഗവത് കഴിഞ്ഞ ദിവസം വിജയദശമി ആഘോഷ ചടങ്ങിനിടെ പറഞ്ഞിരുന്നു. ബംഗാളിലും ഇതേ തരത്തില്‍ സര്‍ക്കാറിന്റെ സഹായത്തില്‍ ജിഹാദികള്‍ വിലസുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. 

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പമാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ അസഹിഷ്ണുത; അതിനെതിരെ സംഘടിതമായ ചെറുത്തുനില്‍പ്പ് ആവശ്യമാണെന്നും മുഖ്യമന്ത്രി .

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു വര്‍ഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളം.

കേരള സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണ്.

ആര്‍ എസ് എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പാരായപ്പെട്ടപ്പോഴാണ്, കേരളത്തെ ദേശദ്രോഹത്തോടു ചേര്‍ത്തു വെക്കാന്‍ ശ്രമിക്കുന്നത്. 'ഗുരുതര സ്വഭാവമുള്ള ദേശീയപ്രശ്‌നങ്ങളോടു തികച്ചും ഉദാസീനമായ സമീപനമാണു സ്വീകരിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി അവര്‍ ദേശവിരുദ്ധരെ സഹായിക്കുകയാണ്' എന്ന് പറഞ്ഞതിലൂടെ എന്താണുദ്ദേശിക്കുന്നത് എന്ന് ആര്‍എസ്എസ് മേധാവി വ്യക്തമാക്കണം


മതനിരപേക്ഷ രാഷ്ട്രീയമാണ് കേരളത്തിന്റേത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ മനസ്സാണ് ഈ നാടിന്റെ ശക്തി. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ അത്യുജ്ജ്വല സംഭാവന ചെയ്ത അനേകം മഹാന്മാരുടെ നാടാണിത്. സ്വാതന്ത്ര്യ സമരത്തില്‍ കേരളത്തിന്റെയും കേരളീയന്റേയും അവിസ്മരണീയ പങ്കാളിത്തമുണ്ട്. സ്വാതന്ത്ര്യ പോരാട്ടത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയും സാമ്രാജ്യ സേവ നടത്തുകയും ചെയ്ത പാരമ്പര്യമുള്ള ആര്‍ എസ് എസിന്റെ തലവന്‍, കേരളീയനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ല.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 'ഗോസംരക്ഷണ' കൊലപാതകങ്ങളും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളും ന്യായീകരിക്കാനാണ് കേരളത്തിനു നേരെ തിരിയുന്നതെങ്കില്‍, അത് തെറ്റായ ദിശയിലുള്ള സഞ്ചാരമാണ് എന്ന് ആര്‍ എസ് എസിനെ ഓര്‍മ്മിപ്പിക്കുന്നു. വര്‍ഗീയതയുടെയും അക്രമത്തിന്റെയും നിറം നോക്കിയല്ല കേരളം അവയെ നേരിടുക. എത്ര വലിയ വര്‍ഗീയ ശക്തിയായാലും ജനങ്ങളുടെ ജീവിതം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചാല്‍ ദാക്ഷിണ്യമില്ലാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപടിയെടുക്കും. ഭരണഘടനയ്ക്കും അതിന്റെ മൂല്യങ്ങള്‍ക്കും നേരെ ആര് വന്നാലും വിട്ടുവീഴ്ചയില്ലാതെ നേരിടുക തന്നെ ചെയ്യും.













Post a Comment

0 Comments

Top Post Ad

Below Post Ad