Type Here to Get Search Results !

Bottom Ad

എരോലില്‍ സ്വാലാത്ത് മജ്‌ലിസ് വാര്‍ഷികം വെളളിയാഴ്ച തുടങ്ങും

ഉദുമ:(www.evisionnews.co) എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസം തോറും കഴിച്ചു വരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 31ാം വാര്‍ഷികം വെളളിയാഴ്ച തുടങ്ങും. 6 ന് വെളളിയാഴ്ച ജുമാ നിസ്‌കാരനന്തരം ജമാഅത്ത് പ്രസിഡണ്ട് മുല്ലച്ചേരി അബ്ദുല്‍ഖാദര്‍ ഹാജി പാതാക ഉയര്‍ത്തും. തുടര്‍ന്ന് എരേല്‍ ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. എരോല്‍ ഇമാം സയ്യിദ് യു.കെ. മുഹമ്മദ് ബാഖിര്‍ ദാമാദ് അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ ഇബ്‌നു ഖാദിരി, അബ്ദുല്‍ അസീസ് മുസ്‌ല്യാര്‍, എം.എം ഷാഫി ഹാജി, റശീദ് മൊട്ടയില്‍, പി മുഹമ്മദ് കുഞ്ഞി ഹാജി, ബദരിയ കുഞ്ഞഹമ്മദ് ഹാജി പ്രസംഗിക്കും. ശരീഫ് എരോല്‍ സ്വാഗതവും ഇഖ്ബാല്‍ പനയംതോട്ടം നന്ദിയും പറയും. മഗ്‌രിബ് നിസ്‌കാരനന്തരം നടക്കുന്ന ദിഖ്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ അല്‍ ബുഖാരി (കുറാ തങ്ങള്‍) നേതൃത്വം നല്‍കും. അബ്ദുല്ലക്കുഞ്ഞി മുസ്‌ല്യാര്‍ ചെമ്പിരിക്ക ഉദ്‌ബോധന പ്രഭാഷണം നടത്തും.തുടര്‍ന്നുളള ദിവസങ്ങളില്‍ നൗഫല്‍ സഖാഫി കളസ, വഹാബ് സഖാഫി മമ്പാട്, വൈ.കുഞ്ഞഹമ്മദ് സഅദി, ഹംസ മിസ്ബാഹി ഓട്ടപദവ്, അബ്ദുല്‍ മജീദ് ബാഖവി തുടങ്ങിയവര്‍ മതപ്രഭാഷണം നടത്തും.12 ന് വ്യാഴാഴ്ച സ്വലാത്ത് മജ്‌ലിസോടെ പരിപാടി സമാപിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad