കൊച്ചി (www.evisionnews.co): നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നാലെ നടന്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടിയെ വിമര്‍ശിച്ച് അമ്മ വൈസ് പ്രസിഡണ്ട് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണെന്നും പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണിത് ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നുമാണ് ഗണേഷ്‌കുമാര്‍ പറഞ്ഞത്.
ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെ ടൈംസ് ഓഫ് ഇന്ത്യയോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 'ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. അമ്മയുടെ നിയമ പ്രകാരം ഇത് സാധ്യമല്ല. അദ്ദേഹത്തിന് ദിലീപിനെ അസോസിയേഷനില്‍ നിന്നും സസ്പെന്റ് ചെയ്യാം. അതും അസോസിയേഷന്‍ രൂപംകൊടുത്ത അച്ചടക്ക നടപടിയുടെ അന്വേഷണത്തിന് ശേഷം മാത്രം.' ഗണേഷ് പറയുന്നു.

Post a Comment
0 Comments