ജിദ്ദ (www.evisionnews.co): സി.എച്ച് മുഹമ്മദ് കോയ കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സമൂഹത്തെ ഉന്നതിയില്‍ എത്തിക്കാന്‍ വിപ്ലവകരമായ മുന്നേറ്റമാണ് നടത്തിയതെന്നും ഇപ്പോഴുള്ള യുവതലമുറ എന്നും ഓര്‍ക്കുന്ന നേതാവാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബെന്നും കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരീമ്പ്ര പറഞ്ഞു.
സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 34-ാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് കെഎംസിസി ജിദ്ദ കാസര്‍കോട് മണ്ഡലം വാട്സ് ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച സി.എച്ച് സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അരീമ്പ്ര. ഖാദര്‍ ചേര്‍ക്കള അധ്യക്ഷത വഹിച്ചു. അന്‍വര്‍ ചേരങ്കൈ, ഹസന്‍ ബത്തേരി, അബ്ദുള്ള ഹിറ്റാച്ചി, എം.എ നജീബ്, ബഷീര്‍ ചിത്താരി, സഫീര്‍ തൃക്കരിപ്പൂര്‍, ഹനീഫ് ബാപ്പിലപോണം, നംഷീദ് എടനീര്‍, ബുനിയാം ഒറവങ്കര, അഷ്‌റഫ് ആലംപാടി, നസീര്‍ പെരുമ്പള, ഹാഷിം കുമ്പള, അസീസ് ഉളുവാര്‍ സംസാരിച്ചു. കെ.എം ഇര്‍ഷാദ് സ്വാഗതവും സമീര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു.
Post a Comment
0 Comments