കാസര്‍കോട് (www.evisionnews.co): എല്‍.ബി.എസ് കോളജിലെ എം.എസ്.എഫ് പ്രവര്‍ത്തകരെ ക്രൂരമായി അക്രമിച്ച എസ്.എഫ്.ഐ കാമ്പസിലെ സര്‍ഗാത്മക വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് കളങ്കമാണെന്ന് എം.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗം റഊഫ് ബായിക്കര ആരോപിച്ചു. വര്‍ഷങ്ങളോളം ചെങ്കോട്ടയാക്കി വെച്ചിരിന്ന കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ അക്രമം രാഷ്ട്രീയത്തിനെതിരെ പൊരാടുകയും സര്‍ഗാത്മക രാഷ്ടീയം ഉയര്‍ത്തിപിടിക്കുകയും ചെയ്തപ്പോള്‍ യു.ഡി.എസ്.എഫ് സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. അതാണ് എസ്.എഫ്.ഐക്ക് വിറളിപിടിച്ചത്. ഇത്തരം അക്രമ രാഷട്രീയത്തിനെതിരെ പൊതുകൂടായ്മ ഉയര്‍ന്നുവരണമെന്ന് റഊഫ് ബായിക്കര ആവശ്യപ്പെട്ടു.

Post a Comment
0 Comments