കുമ്പള (www.evisionnews.co): ബി.ജെ.പി നേതാക്കളുടെ ആഹ്വാനപ്രകാരം മതന്യൂനപക്ഷ വിഭാഗക്കാരായ യുവാക്കളെ കള്ളകേസില്‍ കുടുക്കി ജയിലിലടക്കാന്‍ ബിജെപി- പോലീസ് ഗൂഢനീക്കം നടക്കുന്നതായി എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ഒരു മാസത്തിനിടെ രണ്ടു മുസ്ലിം യുവാക്കളെ പോലീസ് കള്ളകേസുണ്ടാക്കി പിടികൂടിയിരുന്നു. അതിലൊരാളെ എം.എല്‍.എ ഇടപെട്ട് മോചിപ്പിച്ചിരുന്നു. മാവിനക്കട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞുവെന്ന് പറഞ്ഞാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മാവിനക്കട്ടയിലെ സലാം എന്ന യുവാവിനെ കള്ളക്കേസെടുത്ത് പോലീസ് ജയിലിലടിച്ചിരിക്കുന്നത്. ഇത് പോലീസ്- ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് എസ്ഡിപിഐ യോഗം കുറ്റപ്പെടുത്തി.
ഉത്തരേന്ത്യപോലെ ന്യൂനപക്ഷ വിഭാഗക്കാരെ മാത്രം വേട്ടയാടി ജയിലിലടക്കാനുള്ള ഗൂഢനീക്കത്തെ ചെറുത്ത് തോല്‍പിക്കാന്‍ മുഴുവന്‍ ജനാതിപത്യ വിശ്വാസികളും രംഗത്തു വരണമെന്ന് യോഗം ആവശ്യപ്പെട്ടു. എസ്ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മന്‍സൂര്‍, മറ്റു ഭാരവാഹികളായ ഹക്കീം കുമ്പള, അഫ്രാസ് ബദ്രിയനഗര്‍, ശാഹുല്‍ പെര്‍വാഡ്, ഹനീഫ് കളത്തൂര്‍, നൗഷാദ് ശാന്തിപ്പള്ളം, ഹക്കീം ആരിക്കാടി പ്രസംഗിച്ചു.

Post a Comment
0 Comments