കാസര്‍കോട് (www.evisionnews.co): പൊവ്വല്‍ എല്‍.ബി.എസ് കോളജില്‍ എം.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ എം.എസ്.എഫ് കമ്മിറ്റി ശക്തമായ പ്രതിഷേധിച്ചു. എസ്.എഫ്.ഐയുടെ കുത്തകയായിരുന്ന കാമ്പസ് കഴിഞ്ഞ തവണ എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തതില്‍ വിളറിപൂണ്ട കുട്ടി സഖാക്കള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. നല്ല രീതിയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിവരുന്ന എം.എസ്.എഫ് നേതൃത്വത്തിലുള്ള യു.ഡി.എസ്.എഫ് മുന്നണി ഇതിനകം തന്നെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയത് വല്ലാതെ പ്രകോപിപ്പിക്കുകയാണ്. കാമ്പസിനകത്ത് യു.ഡി.എസ്.എഫ് കമ്മിറ്റി നടപ്പിലാക്കുന്ന 'ആവാസ്' പദ്ധതി ഇതിനകം വിദ്യാര്‍ത്ഥികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. അതിന് ലഭിച്ച സ്വീകാര്യതയില്‍ മനോനില നഷ്ടപ്പെട്ട എസ്.എഫ്.ഐ അക്രമ രാഷ്ട്രീയത്തിന് കോപ്പ് കൂട്ടുകയാണ്.
സമാധാന കമ്മിറ്റി യോഗ തീരുമാനം കാറ്റില്‍ പറത്തി സമര രംഗത്തിറങ്ങിയ എസ്.എഫ്.ഐ നടപടിയെ പാര്‍ട്ടി സെക്രട്ടറി തന്നെ പൊതുവേദിയില്‍ പരസ്യമായി തള്ളിപ്പറഞ്ഞതാണ്. വരാനിരിക്കുന്ന കോളജ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുഅണികളെ ഒപ്പംനിര്‍ത്താന്‍ വേണ്ടിയാണ് ഈ തെമ്മാടിത്തരം കാട്ടിക്കൂട്ടുന്നത്. സമാധാന കാംക്ഷികളായ പ്രവര്‍ത്തകരുടെ ക്ഷമ പരിശോധിക്കാന്‍ ഇടവരുത്തരുതെന്ന് എസ്.എഫ്.ഐയെ ഓര്‍മപ്പെടുത്തുന്നു. അക്രമങ്ങള്‍ക്ക് അറുതി വരുത്തിയില്ലെങ്കില്‍ ജില്ലയില്‍ എം.എസ്.എഫ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ എസ്.എഫ്.ഐക്കാര്‍ കൂലി വാങ്ങേണ്ട അവസ്ഥ ഉണ്ടാവാനിടവരുത്തരുതെന്ന് എം.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

Post a Comment
0 Comments