ബോവിക്കാനം: (www.evisionnews.co)ബോവിക്കാനം -അമ്മങ്കോട് ഭജനമന്ദിരം - മല്ലം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് സി പി ഐ എം ബോവിക്കാനം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.മല്ലം അമ്പലത്തിലേക്കും മറ്റും വിവിധ പ്രദേശങ്ങളില്‍ നിന്ന് നൂറ് കണക്കിന് ആളുകളാണ് ഈ വഴിയിലൂടെ
ദുരിത യാത്ര നടത്തുന്നത്.ഇതിന് പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു .
സഖാവ് പുത്ത്യമൂല ഗോപാലന്‍ നഗറില്‍ സമ്മേളനം സി പി ഐ എം കാറഡുക്ക ഏരിയ കമ്മിറ്റി അംഗം വി നാരായണന്‍ ഉദ്ഘാടനം ചെയ്തു.കുഞ്ഞമ്പു കൊടവഞ്ചി അദ്ധ്യക്ഷനായി.
വി കുഞ്ഞിരാമന്‍,ദാമോദരന്‍ മാസ്റ്റര്‍ ,ഐത്തപ്പന്‍,വി ഗീത ,ഉദയകുമാര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു .മുഹമ്മദ് അലി സ്വാഗതം പറഞ്ഞു.തുടര്‍ന്ന് പഴയ കാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി നാരായണന്‍ നായര്‍,എസ് ഗോപാലന്‍,ഗണപതി റാവു,നാരായണി അമ്മ,സി ദാമോദരന്‍ അമ്മംകോട് ,സേലം വിനായക മിഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി എസ് സി കാര്‍ഡിയക്ക് ടെക്നോളോജിയില്‍ ഒന്നാം റാങ്ക് നേടിയ സീബ ഭാസ്കര്‍,ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം നല്‍കിയ തനുഷ ബോവിക്കാനം ,അരുണി കൊടവഞ്ചി എന്നിവരെ ആദരിച്ചു.മൂന്നാം തവണയും ബ്രാഞ്ച് സെക്രട്ടറിയായി മുഹമ്മദ് അലി മുണ്ടപ്പള്ളത്തെ തന്നെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു.
Post a Comment
0 Comments