മൊഗ്രാൽ :അരനൂറ്റാണ്ടുകാലം അവിഭക്ത കണ്ണൂർ ജില്ലയിലും തുടർന്ന് കാസർകോട് ജില്ലയിലും മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിക്കുകയും ജില്ലയിലെ മത -രാഷ്ട്രീയ -സാമൂഹ്യ -സാംസ്കാരിക ചരിത്രത്തിൽ തന്റേതായ വ്യക്തിത്വം ഉറപ്പാക്കുകയും ചെയ്ത മഹാനായ മർഹൂം എം. സി അബ്ദുൽ ഖാദർ ഹാജിയുടെ പേരിൽ മൊഗ്രാലിൽ ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി. പരേതനായ എം. സി അബ്ദുൽ ഖാദർ ഹാജിയുടെ കുടുംബാങ്ങങ്ങളും നാട്ടുകാരും ചേർന്നാണ് നാട്ടിലെ നിർധന കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് ഇത്തരമൊരു ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകിയിരിക്കുന്നത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി സമൂഹത്തിലെ പാവപ്പെട്ടവരോടൊപ്പം നിന്ന് പ്രവർത്തിച്ച എം. സി ഹാജി സാഹിബിനെ പുതുതലമുറകൾക്ക് പരിചയപ്പെടുത്തുകയും യുവതലമുറക്ക് വഴികാട്ടുക എന്ന ഉദ്ദേശലക്ഷ്യവും ചാരിറ്റബിൾ ട്രസ്റ്റിനുണ്ട്.
ട്രസ്റ്റ് രൂപീകരണ യോഗം മുസ്ലിം ലീഗ് നേതാവും മുൻ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ബഷീർ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. എം. സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം ഖാലിദ് ഹാജി, മാഹിൻ മാസ്റ്റർ എം. എ, അബ്ദുൽ റഹിമാൻ സുർത്തിമുല്ല, ടി. സി അഷ്‌റഫ്, എച്ച്. എം കരീം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ബഷീർ അഹമ്മദ് സിദ്ദീഖ്, നാസിർ മൊഗ്രാൽ, പി എ ആസിഫ്, എം. ടി മുഹമ്മദ് സിദ്ദീഖ് ശുക്രി മുഹമ്മദ്, അബ്ബാസ് മൊയ്‌ലാർ, എം. പി മുസ്തഫ, അബ്ദുല്ലക്കുഞ്ഞി സ്രാങ്ക്, എ യൂസുഫ്, കെ. അന്തുഞ്ഞി, എം. അബ്ദുല്ലക്കുഞ്ഞി, ബി. കെ അബ്ദുല്ല, മുഹമ്മദ് ഹനീഫ്,. എം. എ മുഹമ്മദ്, സി. എച്ച് അബ്ദുല്ലക്കുഞ്ഞി, അബ്ദുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു. എം. എ മൂസ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ :എം. സി കുഞ്ഞഹമ്മദ് ഹാജി (ചെയർമാൻ )എം. ഖാലിദ് ഹാജി, അഡ്വ :സക്കീർ അഹമ്മദ്, എം. എം പെർവാഡ്, മുജീബുറഹ്മാൻ, (വൈസ് ചെയർമാൻ )എം. എ മൂസ(ജന :കൺവീനർ )എച്ച്. എം. കരീം, എം. പി അബ്ദുൽ ഖാദർ, ബി. എ മുഹമ്മദ് കുഞ്ഞി, (ജോ :കൺ )ടി. സി അഷ്‌റഫ്
(ട്രഷറർ )
(ട്രഷറർ )

Post a Comment
0 Comments