ബദിയഡുക്ക:(www.evisionnews.co) മൂകംപാറ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തൃശൂരില്‍ മുങ്ങി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്‌ത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു വൈകുന്നേരത്തോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം പൊതു ദര്‍ശനത്തിനു വച്ച ശേഷം പെര്‍ഡാല ജുമാമസ്‌ജിദ് അങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കും.മൂകംപാറയിലെ മുഹമ്മദ്- താഹിറ ദമ്പതികളുടെ മകന്‍ അബ്‌ദുല്‍ നാഫി (16)യാണ് ഇന്നലെ വൈകുന്നേരത്തോടെ തൃശൂര്‍, കനോലി കനാലില്‍ മുങ്ങി മരിച്ചത്. മൂത്ത സഹോദരി തൃശൂര്‍, മതിലകത്ത് ഭര്‍തൃ വീട്ടിലാണ് താമസം. ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ സഹോദരന്‍ മുഹമ്മദ് നാഫി സഹോദരിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. മതിലകം ആര്‍ എം വി എച്ച് എച്ച് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അവധിയായതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കനോലി കനാലില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. കുളി കഴിഞ്ഞ് എല്ലാവരും കരയില്‍ കയറി. എന്നാല്‍ കാലില്‍ പറ്റിയ ചെളി കഴുകിക്കളയുന്നതിനായി വീണ്ടും കനാലില്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് കൂട്ടുകാര്‍ നാട്ടുകാരോട് പറഞ്ഞത്. വിവരമറിഞ്ഞ് എത്തിയ മതിലകം പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തി. വൈകിട്ട് ആറുമണിയോടെ മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി.നിസാം, ആയിഷ, ഫാത്തിമ, സഹോദരങ്ങളാണ്. മുഹമ്മദ് നാഫി പെര്‍ഡാല സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
Post a Comment
0 Comments