Type Here to Get Search Results !

Bottom Ad

വിവാദ വ്യവസായി വിജയ് മല്ല്യ അറസ്റ്റിൽ

Image result for vijya mallyaലണ്ടൻ :(www.evisionnews.co)വിവാദ വ്യവസായി വിജയ് മല്യ അറസ്റ്റിലായി. ലണ്ടനിൽ വച്ചാണ് വിജയ് മല്യ അറസ്റ്റിലായത്. ഇന്ത്യയില്‍ 9000 കോടിയുടെ വായിപ്പകുടിശിക വരുത്തിയ കേസിലാണ് അറസ്റ്റ്.
സിബിഐ മല്യയുടെ അറസ്റ്റ് സ്ഥിരീകരിച്ചു.  സാമ്പത്തികതട്ടിപ്പില്‍ ഇത് രണ്ടാം തവണയാണ് മല്യ അറസ്റ്റിലാകുന്നത്. നേരത്തെ അറസ്റ്റിലായതിനു ശേഷം ജാമ്യം ലഭിക്കുകയായിരുന്നു.
9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. തുടർന്ന് മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ നയതന്ത്രതലത്തിൽ സമ്മർദ്ദം ചെലുത്തിവരുകയായിരുന്നു.
കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുകകൾ ബാങ്കിൽ നിന്നു വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കന്പനി അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ബാങ്ക് ലോണുകൾ അടയ്ക്കാതെ മല്യ രാജ്യം വിടുകയും ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad