
കാസർകോട് :(www.evisionnews.co) സി.പി.ഐ.എമ്മിനെതിരെ ബി.ജെ.പി രാജ്യവ്യാപകമായി നടത്തിവരുന്ന കള്ള പ്രചരണള്‍ക്കെതിരെ ഒക്‌ടോബര്‍ ഒമ്പതിന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസർകോട്ട് പ്രകടനവും, ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കും.കേരളത്തില്‍ ബി.ജെ.പി സംഘപരിവാര്‍ സി.പി.ഐ.എമ്മിനെതിരെ നടത്തിയ കൊലപാതകങ്ങളെയും, അക്രമണങ്ങളെയും മറച്ചുവെച്ചുകൊണ്ട് ബി.ജെ.പി വ്യാജ പ്രചാരവേല നടത്തുകയാണ് ഇതിന്റെ ഭാഗമായി സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹി എ.കെ.ജി ഭവന് മുമ്പിലേക്ക് 4 മുതല്‍ 16വരെ ബി.ജെ.പി നേതൃത്വത്തില്‍ തുടര്‍ച്ചയായി പ്രകടനം സംഘടിപ്പിച്ചുകൊണ്ട് സി.പി.ഐ(എം) വിരുദ്ധ പ്രചരണത്തെ വിപുലപ്പെടുത്തനാണ് ബി.ജെ.പി ശ്രമിക്കുന്നത്.സി.പി.ഐ(എം) വിരുദ്ധ കള്ള പ്രചരണങ്ങളെ തുറുകാണിക്കുന്ന തിനും, കാസർകോട്ടെ ബി.ജെ.പി-ആര്‍.എസ്സ്.എസ്സിന്റെ യഥാര്‍ത്ഥ മുഖം തുറന്ന്കാണിക്കുതിനും സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കുവാന്‍ സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.പ്രകടനം വൈകുന്നേരം 4.30തിന് കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കും.
Post a Comment
0 Comments