കുന്നുംകൈ: (www.evisionnews.co) തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് മുന്‍ വൈ.പ്രസിഡന്റും പെരുമ്പട്ട മുനീറുല്‍ ഇസ്ലാം ജമാഅത്ത് കമ്മറ്റിയുടെ ദീര്‍ഘകാലം പ്രസിഡന്റുമായിരുന്ന പെരുമ്പട്ടയിലെ സി.സി.മുഹമ്മദ് കുഞ്ഞി ഹാജി (82) അന്തരിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലീം ലീഗ് വൈ. പ്രസിഡന്റ്, പഞ്ചായത്ത് മുസ്ലീം ലീഗ് വൈ. പ്രസിഡന്റ്, ട്രഷറര്‍, ശാഖാ മുസ്ലീം ലീഗ് പ്രസിഡന്റ്, പെരുമ്പട്ട ഗവ.എല്‍.പി, യു പി സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ്, അല്‍ ബുഖാരിയ്യ കള്‍ച്ചറല്‍ ട്രസ്റ്റ് വൈ. പ്രസിഡന്റ് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ സുഹറാബി.മക്കള്‍ റംല, സൗദ, സുബൈര്‍, റസിയ, ഷാഹിദ, സഹീറ, സഫീര്‍. മരുമക്കള്‍ അബ്ദുള്‍ റസാഖ്, അബ്ദുള്‍ ഹമീദ്, മിസിരിയ്യ, സഹീര്‍, ബിലാല്‍, സാജിദ്, ജഫീറ. സഹോദരങ്ങള്‍ അഹമ്മദ് ഹാജി, സലാവുദ്ദീന്‍,കുഞ്ഞാമിന, സുലൈഖ ,സുഹറ, പരേതയായ നഫീസ

Post a Comment
0 Comments