Type Here to Get Search Results !

Bottom Ad

ബൈക്കപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കുമ്പള:(www.evisionnews.co)ബൈക്കപകടത്തിൽ  പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അംഗഡി മൊഗര്‍ ചേവ ഹൗസിലെ ഹസൈനാറിന്റെ മകന്‍ സി എച്ച്‌ അബ്‌ദുള്ള(68)യാണ്‌ മരിച്ചത്‌.  ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച അംഗഡിമൊഗര്‍ പെര്‍ള റോഡില്‍ ദേലംപാടിക്കടുത്താണ്‌ അപകടമുണ്ടായത്‌.അപകടത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ ഗുരുതരാവസ്ഥയിലാണ്‌.ബീഫാത്തിമയാണ്‌ മരിച്ച അബ്‌ദുള്ളയുടെ ഭാര്യ. മക്കള്‍: നാസര്‍, സമീറ. മരുമക്കള്‍: മന്‍സൂര്‍, ഷാഹിന. സഹോദരങ്ങള്‍: ആയിഷമ്മ, അബ്‌ദുള്‍ ഖാദര്‍, മൂസക്കുഞ്ഞി, പരേതനായ ഹമീദ്‌.

Post a Comment

0 Comments

Top Post Ad

Below Post Ad