Type Here to Get Search Results !

Bottom Ad

ജപ്തി ഭീഷണി നേരിടുന്നവര്‍ക്ക് ആശ്വാസം; ജില്ലയില്‍ ബാങ്ക് വായ്പ അദാലത്ത് 19 മുതല്‍

കാസർകോട്:(www.evisionnews.co) ജില്ലയില്‍ ബാങ്ക് വായ്പ എടുത്ത് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക്  വില്ലേജ് ഓഫീസുകളില്‍ ബാങ്ക് അധികാരികളുടെ  സഹകരണത്തോടെ   ഈ മാസം  19 മുതല്‍  ബാങ്ക് ലോണ്‍ അദാലത്ത് നടത്തും.  രാവിലെ 10 മണിക്ക് അദാലത്ത് തുടങ്ങും. അദാലത്തില്‍ ബാങ്ക് മാനേജര്‍മാരും  റവന്യൂ ഉദ്യോഗസ്ഥരും  പങ്കെടുക്കും. പരമാവധി ഇളവുകള്‍ അനുവദിക്കും. ഈ അവസരം ഉപയോഗിച്ച്  റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന എല്ലാ കുടിശികക്കാരും  ജപ്തി നടപടികളില്‍ നിന്നും  ഒഴിവാകേണ്ടതാണെന്ന് ജില്ലാകളക്ടര്‍  അറിയിച്ചു.   വിശദവിവരങ്ങള്‍ക്ക്  ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ  റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫീസിലോ ബന്ധപ്പെടണം. 
തീയ്യതി വില്ലേജ്, സ്ഥലം എന്നക്രമത്തില്‍ -മഞ്ചേശ്വരം താലൂക്കില്‍ 19 ന് കടമ്പാര്‍, കൊടലമൊഗരു, വൊര്‍ക്കാടി , മീഞ്ച എന്നീ വില്ലേജുകളിലേത് -വൊര്‍ക്കാടി കൃഷിഭവന്‍ 20 ന് ഹൊസബെട്ടു,കുഞ്ചത്തൂര്‍ - ഹൊസബെട്ടുവില്ലേജ് ഓഫീസ്. 23 ന് കോയിപ്പാടി, ബംബ്രാണ-കോയിപ്പാടി വില്ലേജ് ഓഫീസ്. 24 ന്  ബാഡൂര്‍, എടനാട്-ബാഡൂര്‍ വില്ലേജ് ഓഫീസ്. 25 ന് എന്‍മകജെ, പഡ്രെ, ഷേണി -എന്‍മകജെ വില്ലേജ് ഓഫീസ്. 26 ന് ഉപ്പള, ഇച്ചിലങ്കോട്, കയ്യാര്‍-ഉപ്പള വില്ലേജ് ഓഫീസ്. 27 ന് ബായാര്‍, പൈവളിഗെ-പൈവളിഗെ വില്ലേജ് ഓഫീസ്.
കാസര്‍കോട് താലൂക്കില്‍ 19 ന് ചെങ്കള,പാടി-ചെങ്കള വില്ലേജ് ഓഫീസ്. 20 ന്  മുളിയാര്‍-മുളിയാര്‍ വില്ലേജ് ഓഫീസ്. 23 ന് ബദിയടുക്ക, നീര്‍ച്ചാല്‍, ബേള - ബദിയടുക്ക വില്ലേജ് ഓഫീസ്. 24 ന് കളനാട്, തെക്കില്‍-കളനാട് വില്ലേജ് ഓഫീസ്. 25 ന് കാസര്‍കോട്, കുട്‌ലു, തളങ്കര, മധൂര്‍ -കാസര്‍കോട് വില്ലേജ് ഓഫീസ്. 26 ന് നെട്ടണിഗെ, കുമ്പഡാജെ -നെട്ടണിഗെ വില്ലേജ് ഓഫീസ്. 27 ന് ബന്തടുക്ക, കുറ്റിക്കോല്‍, കരിവേടകം-കരിവേടകം വില്ലേജ് ഓഫീസ്. നവംബര്‍  രണ്ടിന്  കൊളത്തൂര്‍, മുന്നാട്, ബേഡഡുക്ക- ബേഡഡുക്ക വില്ലേജ് ഓഫീസ്. നവംബര്‍ എട്ടിന്  ആദൂര്‍-ആദുര്‍ വില്ലേജ് ഓഫീസ്. ഒമ്പതിന്  അഡൂര്‍, ദേലംപാടി-അഡൂര്‍ പഞ്ചായത്ത് ഹാള്‍. 
ഹൊസ്ദുര്‍ഗ് താലൂക്കില്‍ 19 ന് കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്, ബല്ല -താലൂക്ക് ഓഫീസ് ഹൊസ്ദുര്‍ഗ്, 20 ന് ചെറുവത്തൂര്‍- ചെറുവത്തൂര്‍ വില്ലേജ് ഓഫീസ്. 21 ന്  പളളിക്കര, പനയാല്‍- പളളിക്കര വില്ലേജ് ഓഫീസ്. 23 ന്  ഉദുമ, ബാര, പളളിക്കര-2 - ഉദുമ വില്ലേജ് ഓഫീസ്. 24 ന്  പുല്ലൂര്‍, പെരിയ-പെരിയ വില്ലേജ് ഓഫീസ്. 25 ന്  അജാനൂര്‍, ചിത്താരി-അജാനൂര്‍ വില്ലേജ് ഓഫീസ്., 26 ന്  മടിക്കൈ, അമ്പലത്തറ- മടിക്കൈ വില്ലേജ് ഓഫീസ്. 27 ന് നീലേശ്വരം, പേരോല്‍, പുതുക്കൈ-നീലേശ്വരം വില്ലേജ് ഓഫീസ്.30 ന് കയ്യൂര്‍, ചീമേനി, ക്ലായിക്കോട്- ചീമേനി വില്ലേജ് ഓഫീസ്. നവംബര്‍ ഒന്നിന് പിലിക്കോട്,കൊടക്കാട്-പിലിക്കോട് വില്ലേജ് ഓഫീസ്. നാലിന്  പടന്ന, ഉദിനൂര്‍- പടന്ന വില്ലേജ് ഓഫീസ്. ആറിന് നോര്‍ത്ത് തൃക്കരിപ്പൂര്‍, സൗത്ത് തൃക്കരിപ്പൂര്‍ -നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസ്. ഏഴിന് വലിയപറമ്പ -വലിയപറമ്പ വില്ലേജ് ഓഫീസ്.
വെളളരിക്കുണ്ട് താലൂക്കില്‍  25 ന് ബളാല്‍, പരപ്പ-പരപ്പ വില്ലേജ് ഓഫീസ്. 26 ന് മാലോത്ത് മാലോത്ത് വില്ലേജ് ഓഫീസ്. 27 ന് കളളാര്‍, പനത്തടി-പനത്തടി വില്ലേജ് ഓഫീസ്. 30 ന്  ബേളൂര്‍, കോടോത്ത്, തായന്നൂര്‍- ബേളൂര്‍ വില്ലേജ് ഓഫീസ്. നവംബര്‍ ഒന്നിന് ഭീമനടി, വെസ്റ്റ് എളേരി- ഭീമനടി വില്ലേജ് ഓഫീസ്. രണ്ടിന്  ചിറ്റാരിക്കാല്‍, പാലാവയല്‍- ചിറ്റാരിക്കാല്‍ വില്ലേജ് ഓഫീസ്.മൂന്നിന് കിനാനൂര്‍, കരിന്തളം-കിനാനൂര്‍ വില്ലേജ് ഓഫീസ്. രാവിലെ 11 മണിക്കാണ് വെളളരിക്കുണ്ട് താലൂക്കില്‍ അദാലത്ത്  നടത്തുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad