സ്ത്രീകള്‍ക്കായി പ്രതിരോധ പരിശീലന ക്യാമ്പ്; എ ഡിജിപി ഉദ്ഘാടനം ചെയ്യും
evisionnews17:37:000
കാസര്‍കോട്:ജനമൈത്രി പോലീസ് സ്ത്രീ സുരക്ഷാ പദ്ധതി(നിര്‍ഭയ)യുടെ ഭാഗമായി ചിറ്റാരിക്കല്‍ എളേരിത്തട്ട് തൊട്ടി കോളനിയില്‍ നാളെയും മറ്റന്നാളുമായി (10, 11) സ്ത്രീകള്‍ക്കായി പ്രതിരോധ പരിശീലന ക്യാമ്പ് നടത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജനമൈത്രി സുരക്ഷാ പദ്ധതി സംസ്ഥാന നോഡല്‍ ഓഫീസര്‍ എഡിജിപി:ഡോ.ബി.സന്ധ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
കാസര്‍കോട് പബ്ലിക് സര്‍വെന്റ്‌സ് കോ- ഓപ്പറേറ്റീവ് ഹാളില്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് വനിതാ കൂട്ടായ്മയും എഡിജിപി:ഡോ.ബി.സന്ധ്യ ഉദ്ഘാടനം ചെയ്യും.
Post a Comment
0 Comments