കുമ്പള:(www.evisionnews.co)കുമ്പളയിൽ പണപ്പിരിവ് ചോദ്യം ചെയ്‌ത യുവാവിന് നേരെ അക്രമം. പരിക്കേറ്റ നായ്‌ക്കാപ്പ്, ഐ.സി റോഡിലെ ഹരികൃഷ്‌ണ(33)നെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണല്‍ ലോറികള്‍ തടഞ്ഞു നിര്‍ത്തി പണം പിരിക്കുന്നതിനെതിരെ പ്രതികരിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമമെന്നു യുവാവ് പറഞ്ഞു .ഇന്നലെ രാത്രി 10മണിയോടെ നായ്‌ക്കാപ്പില്‍ വച്ച് ഒരു സംഘം വാളു വീശുകയും തടയുന്നതിനിടയില്‍ കൈയില്‍ പരിക്കേറ്റതായും ഹരികൃഷ്‌ണന്‍ പറഞ്ഞു. ഇരുമ്പു വടികൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തിയശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു

Post a Comment
0 Comments