മേല്‍പറമ്പ് (www.evisionnews.co): ചെമ്മനാട് പഞ്ചായത്തിലെ കീഴൂരില്‍ 21-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിച്ചുനല്‍കിയ ബൈത്തുറഹ്മ കുമ്പോല്‍ ശമീം തങ്ങള്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് താക്കോല്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ചെയര്‍മാന്‍ എം.എ സിറാര്‍ ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുല്ല ഹുസൈന്‍ കടവത്ത്, സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, യൂത്ത് ലീഗ് നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ സി.എല്‍ റഷീദ് ഹാജി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ആസിഫ് മാളിക, അബൂദാബി കെ.എം.സി.സി നേതാക്കളായ അഷ്‌റഫ് പള്ളിക്കണ്ടം, അസീസ് കീഴൂര്‍, വാര്‍ഡ് പ്രസിഡണ്ട് അഹമ്മദ് കല്ലട്ര, വാര്‍ഡ് സെക്രട്ടറി മുഹമ്മദ് സഹീര്‍, ജലീല്‍ കോയ, റസാഖ് കല്ലട്ര, യൂസഫ് ഹാജി, പി.ബി അഷ്‌റഫ്, എം.കെ അബൂബക്കര്‍, സി.എം അഷ്‌റഫ്, അസ്ലം കീഴൂര്‍, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, കെ.എം.സി.സി നേതാക്കള്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Post a Comment
0 Comments