Type Here to Get Search Results !

Bottom Ad

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങൾക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഒക്‌ടോബര്‍ അഞ്ചിന്

Image result for oommen chandy,kunhalikutty-chennithala
തിരുവനന്തപുരം:(www.evisionnews.co) കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുപക്ഷസര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെയും യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ അഞ്ചിന് രാപ്പകല്‍ സമരം നടത്തുമെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു. തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുമ്പിലും മറ്റു ജില്ലകളില്‍ ജില്ലാ കളക്‌ട്രേറ്റുകളുകള്‍ക്ക് മുന്നിലുമാണ് രാപ്പകല്‍ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

അഞ്ചിന് ആരംഭിക്കുന്ന രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം സെക്രട്ടേറ്റിയറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും കൊല്ലം കളക്‌ട്രേറ്റിനു മുന്നിലെ ധര്‍ണ്ണ എന്‍കെ പ്രേമചന്ദ്രന്‍ എംപിയും പത്തനംതിട്ടയില്‍ ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജും ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ എംപിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും എറണാകുളത്ത് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരും തൃശ്ശൂരില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാലക്കാട്ട് വിഎസ് ശിവകുമാര്‍ എംഎല്‍എയും കോഴിക്കോട്ട് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപിയും മലപ്പുറത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വയനാട് എംഐ ഷാനവാസ് എംപിയും കണ്ണൂരില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപിയും കാസര്‍ഗോഡ് സിപി ജോണും രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യും.
ആറിന് രാവിലെ നടക്കുന്ന രാപ്പകല്‍ സമരത്തിന്റെ സമാപനം തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയും കൊല്ലത്ത് സിവി പത്മരാജനും ആലപ്പുഴയില്‍ അനൂപ് ജേക്കബും പത്തനംതിട്ട ജില്ലയില്‍ പിസി വിഷ്ണുനാഥും കോട്ടയത്ത് കെ മുരളീധരനും ഇടുക്കിയില്‍ ഷെയ്ഖ് പി ഹാരീസും എറണാകുളത്ത് എഎ അസീസും തൃശ്ശൂരില്‍ ബന്നി ബഹനാനും പാലക്കാട് പിസി ചാക്കോയും മലപ്പുറത്ത് കെപിഎ മജീദും കോഴിക്കോട് ആര്യാടന്‍ മുഹമ്മദും വയനാട്ടില്‍ മൊയീന്‍കുട്ടി ഹാജിയും കണ്ണൂരില്‍ കെസി ജോസഫ് എംഎല്‍എയും കാസര്‍ഗോഡ് കെഎം ഷാജിയും ഉദ്ഘാനം ചെയ്യും
Tags

Post a Comment

0 Comments

Top Post Ad

Below Post Ad