മുംബൈ: (www.evisionnews.co)എൽഫിസ്റ്റൺ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽ സുരക്ഷയിൽ കർശന നടപടികളുമായി കേന്ദ്രസർക്കാർ. റെയിൽവേ മന്ത്രി പിയൂഷ് ഗോയലിെൻന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുരക്ഷ സംബന്ധിച്ച നിർണായക തീരുമാനങ്ങളുണ്ടായത്. റെയിൽവേ ഹെഡ്ഒാഫീസിൽ നിന്ന് 200 ഉദ്യോഗസ്ഥരെ ഫീൽഡിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ യോഗത്തിൽ തീരുമാനമായി. വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഫീൽഡിൽ ജോലി ചെയ്യുന്ന ജീവനക്കാരെ നീരീക്ഷിക്കുന്നതിനുമായിരിക്കും ഇവരെ ഉപയോഗിക്കുക.മുംബൈ സബർബൻ റെയിൽവേ സ്റ്റേഷനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചതായി റെയിൽ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.ഒാവർ ബ്രിഡ്ജുകൾ, പ്ലാറ്റ്ഫോമുകൾ, നടപ്പാതകൾ എന്നിവയുടെ സുരക്ഷക്ക് മുന്തിയ പരിഗണന നൽകാനും ധാരണയായിട്ടുണ്ട്. റെയിൽവേ സുരക്ഷക്കായുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് ഫണ്ട് എളുപ്പത്തിൽ ലഭ്യമാക്കാൻ തീരുമാനം ഉണ്ടായതായി റെയിൽവേമന്ത്രി അറിയിച്ചു.

Post a Comment
0 Comments