കാലിഫോർണിയ: (www.evisionnews.co)ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഫേസ് റെക്കഗനൈസേഷൻ സംവിധാനം ഫേസ്ബുക്ക് ഉൾപ്പെടുത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ഉപയോക്താക്കളുടെ െഎഡൻറിറ്റി പരിശോധിക്കുന്നതിനായാണ് പുതിയ സംവിധാനം ഉൾപ്പെടുത്തിയിരിക്കുന്നത്.അക്കൗണ്ട് വെരിഫിക്കേഷൻ വേഗത്തിലാക്കാൻ പുതിയ സംവിധാനം അവതരിപ്പിക്കുന്നതിനായി പരീക്ഷണങ്ങൾ നടത്തുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചു. അക്കൗണ്ട് റിക്കവറി ചെയ്യുേമ്പാഴാണ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുക. ലോഗിൻ ചെയ്ത ഡിവൈസുകളിലായിരിക്കും പുതിയ സേവനം ലഭ്യമാവുകയെന്നും ഫേസ്ബുക്ക് പ്രതിനിധി ടെക് ക്രഞ്ചിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഉപയോക്താക്കളുടെ മുഖം തിരിച്ചറിയാൻ സഹായിക്കുന്ന വീഡിയോ ചാറ്റ് ഡിവൈസ് വികസിപ്പിക്കാനും ഫേസ്ബുക്കിന് പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഫേസ്ബുക്ക് മുഖം തിരിച്ചറിയുന്ന സംവിധാനം ഉൾപ്പെടുത്തുന്നു
22:24:00
0
Tags
Post a Comment
0 Comments