ദുബൈ (www.evisionnews.co): 'മതമൈത്രിക്ക് മലയോര മണ്ണ്' എന്ന പ്രമേയത്തില്‍ ജനുവരിയില്‍ ബദിയടുക്കയില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര മേഖലാ സമ്മേളനം സാമുദായി ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്ത താക്കീതായിരിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജില്ലയിലെ മലയോര മേഖലയായ എട്ടു പഞ്ചായത്തുകള്‍ സംയുക്തമായി നടത്തുന്ന സമ്മേളനത്തിന്റെ ഗള്‍ഫ്തല പ്രചാരണ പരിപാടി ദുബൈയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
വര്‍ത്തമാന ഇന്ത്യ ഏറെ വെല്ലുവിളി നേരിടുന്നത് ഫാസിസത്തിന്റെ തേര്‍വാഴ്ചയെയാണ്. കാലങ്ങളോളം മതജാതി വ്യത്യാസമില്ലാതെ ഐക്യത്തോടെ കഴിഞ്ഞിരുന്ന രാജ്യത്തുള്ള ജനങ്ങളില്‍ വര്‍ഗീയത കുത്തിവെച്ച് വിഭജിച്ച് ഭരിക്കാമെന്ന തന്ത്രങ്ങളാണ് കേന്ദ്രം ഭരിക്കുന്നവര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. വര്‍ധിച്ചുവരുന്ന അസഹിഷ്ണുതകള്‍ക്കെതിരെയും ഒരു വിഭാഗം നടത്തുന്ന സാമുദായിക ദ്രുവീകരണത്തിനെതിരേയും ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുകയും ഇന്ത്യയുടെ മഹിതമായ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും വേണ്ടി കാലികമായ പ്രമേയം തന്നേയാണ് മുസ്ലിം ലീഗ് കമ്മിറ്റി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു
യുഎഇ പര്യടനത്തിയ സ്വാഗത സംഘം ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഹസൈനാര്‍ തോട്ടുംഭാഗം, എം.എ മുഹമ്മദ് കുഞ്ഞി ഉദുമ, ദുബൈ് കെ എം സി സി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, വൈസ് പ്രസിഡണ്ട് ഹനീഫ് ടി.ആര്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അയ്യൂബ് ഉറുമി, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ ട്രഷര്‍ ഫൈസല്‍ പട്ടേല്‍, അബുദാബി കാസര്‍കോട് മണ്ഡലം കെ.എം.സിസി സെക്രട്ടറി അസീസ് ആറാട്ടുകടവ്, ജബ്ബാര്‍ എടനീര്‍, ഇബ്രാഹിം ഫൈസി, ഇ.ബി അഹമ്മദ്, വൈ.ഹനീഫ കുമ്പഡാജെ, അബ്ദുല്ല ബെളിഞ്ചം, തല്‍ഹത്ത് തളങ്കര, സഫ്വാന്‍ അണങ്കൂര്‍, മുഹമ്മദ് പിലാങ്കട്ട, റസാഖ് ചെറൂണി,അഷ്റഫ് കുക്കംകൂടല്‍,ഷബീര്‍ സ്‌ക്വയര്‍ വണ്‍, ,അഷറഫ് പാവൂര്‍, സമീര്‍ പി.ഡി, ദുബൈ കെ എം സി സി ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷംസീര്‍ അടൂര്‍ പ്രസംഗിച്ചു.

Post a Comment
0 Comments