കാസര്‍കോട് (www.evisionnews.co): കാസര്‍കോട് അല്‍ റാസി പാരാമെഡിക്കല്‍ സയന്‍സ് കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള തെരഞ്ഞെടുത്തു. പ്രസിഡന്‍ഷ്യല്‍ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് പാര്‍ട്ടി, സ്റ്റുഡന്റസ് പാര്‍ട്ടി എന്നീ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം നടന്നത്. പീപ്പിള്‍സ് പാര്‍ട്ടിയെ പരാജയപ്പെടുത്തി മുഴുവന്‍ സീറ്റും സ്റ്റുഡന്‍സ് പാര്‍ട്ടി നേടിയെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കടിയില്‍ ജനാധിപത്യ ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ഭാരവാഹികള്‍: നശ്വാന പര്‍വീന്‍ (ചെയര്‍), അഹമ്മദ് അസ്ലം (വൈസ് ചെയര്‍), ബിലാല്‍ (ജന. സെക്ര), സാബിത്ത് ഒ.എ (ഫൈന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്), മുഹമ്മദ് മിഷാല്‍ (സ്റ്റുഡന്‍സ് എഡിറ്റര്‍), ജുനൈന (സെക്കണ്ട് ഇയര്‍ റെപ്പ്), ലിയാസിയ (ഫസ്റ്റ് ഇയര്‍ റെപ്പ്).
പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് മെമ്പറും ഹരിതാ ജില്ലാ പ്രസിഡണ്ടുമായ സഹീദ റഷീദ് മുഖ്യാഥിതിയായി. റുക്്‌സാന സി.എച്ച്, ഇബ്രാഹിം പള്ളങ്കോട്, റഫീഖ് വിദ്യാനഗര്‍, ധന്യശ്രീ, തസീല മേനങ്കോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post a Comment
0 Comments