പൊവ്വല്‍ (www.evisionnews.co): എല്‍.ബി.എസ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം കാട്ടിയതായി പരാതി. കഴിഞ്ഞ ദിവസം കോളജില്‍ ആളില്ലാത്ത സമയത്താണ് സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലിലെ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സാധന- സാമഗ്രികള്‍, റൂമുകള്‍ എന്നിവ അടിച്ചുതകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തത്.
യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് അക്രമമെന്ന് യു.ഡി.എസ്.എഫ് ആരോപിച്ചു. വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, ജോയ് സ്റ്റിക്ക് മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നശിപ്പിക്കുകയും വിദ്യാര്‍ത്ഥികളുടെ യൂണിഫോം കത്തിക്കുകയും ഹോസ്റ്റല്‍ റൂമില്‍ നിന്നും 3500 രൂപ മോഷ്ടിക്കുകയും ചെയ്തു. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നോക്കി നില്‍ക്കെയാണ് അക്രമങ്ങള്‍ നടന്നത്. എസ്.എഫ്.ഐയുടെ അക്രമങ്ങളില്‍ അന്വേഷണം വേണമെന്നും എ.ബി.വി.പിയുടെ കൊടി തോരണങ്ങളും യു.ഡി.എസ്.എഫ് പ്രവര്‍ത്തകരുടെ സാധനം- സാമഗ്രികള്‍ നശിപ്പിച്ചതിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളണമെന്നും യു.ഡി.എസ്.എഫ് ആവശ്യപ്പെട്ടു.
Keywords: Kasargod-povval-udsf-college-sfi-attack

Post a Comment
0 Comments