ബദിയടുക്ക : (www.evisionnews.co)രോഗംകൊണ്ട് തളര്‍ത്തി കിടപ്പിലായ പെരഡാലയിലെ ആനന്ദന്റെ വീട്ടിലേക്ക് കൈതാങ്ങുമായി സി.പി.എം. നേതാക്കള ത്തി. പെരഡാല ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി വീട്ട് ചെലവിനുള്ള ഭക്ഷ്യധാന്യങ്ങളുമായാണ് വീട് സന്ദര്‍ശിച്ചത്. ക്യാന്‍സര്‍ രോഗത്തെ തുടർന്ന് രണ്ട് മാസത്തോളമായി എഴുന്നേൽക്കാൻ പോലും കഴിയാതെ വേദനകൊണ്ട് വിഷമിക്കുകയാണ് ഇദ്ദേഹം . ഭാര്യയും രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളുമാണ് ഇവര്‍ക്കുള്ളത്. മരുന്നിനും ദൈനം ദിന ചെലവിനു പോലും ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കനാണ് ബ്രാഞ്ച് തീരുമാനിച്ചത്. ബദിയടുക്ക ലേക്കല്‍ സെക്രട്ട റി കെ. ജഗാഥ ഷെട്ടി , ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കൃഷ്ണ ബദിയടുക്ക, പ്രകാശ് അമ്മണ്ണായ, പെരഡാല ബ്രാഞ്ച് സെക്രട്ട റി സന്ദീപ് കുമാര്‍, പി.കെ.എസ്. കുമ്പള ഏരിയാ കമ്മിറ്റി അംഗം ശങ്കര ചെഗുളി, ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റ് ബി.എം. സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീട് സന്ദർശിച്ചത്.

Post a Comment
0 Comments