ഉദുമ:(www.evisionnews.co) 2018 ഏപ്രിലില്‍ നടക്കുന്ന പട്ടത്താനം കുതിര്‍മ്മല്‍ ശ്രീ വയനാട്ട് കുലവന്‍ തെയ്യം കെട്ടിന്റെ പ്രചരണാര്‍ത്ഥം തൃക്കണ്ണാട് ക്ഷേത്ര പരിസരം, പാലക്കുന്ന് ,ഉദുമ, കീഴൂര്‍, പൊയിനാച്ചി ,പെരിയ എന്നീ സ്ഥലങ്ങളില്‍ പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ തറവാട്ടില്‍ ചേര്‍ന്ന പബ്ലിസിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതോടൊപ്പം 2000 കലണ്ടര്‍ അച്ചടിച്ച് തറവാട്ട് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും വിതരണം ചെയ്യും. എം.ദാമോദരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എ.വി.ഹരിഹര സുധന്‍ സ്വാഗതം പറഞ്ഞു. കേവീസ് ബാലകൃഷ്ണന്‍, കെ.ബാലകൃഷ്ണന്‍, കെ.ബാലചന്ദ്രന്‍ , ദാമോദരന്‍ കൊപ്പല്‍, കെ.എ. കുഞ്ഞിക്കണ്ണന്‍, കെ.വി.ബാലകൃഷ്ണന്‍, വിനോദ് കുതിര്‍മ്മല്‍, പി.വി.ഉമേശന്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, കെ.വി.ശ്രീധരന്‍, നിധിന്‍ പള്ളം, ആര്‍. ശ്രീഹരി, പി.വി.സുധീഷ്, എം.കെ. മനോജ് കുമാര്‍, ബാലു, ഹരി പ്രസംഗിച്ചു.

Post a Comment
0 Comments