കാസർകോട്:(www.evisionnews.co)നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന കാസർകോട് മേഖലയിലുള്ള എസ്.ടി.യു അംഗങ്ങളുടെ സംഗമം നടത്തി.എസ്.ടി.യു.ദേശീയ സെക്രട്ടറി എ.അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.എ.അഹമ്മദ് ഹാജി,ശരീഫ് കൊടവഞ്ചി, എ.എം.കടവത്ത്, കെ.അബ്ദുല്ലക്കുഞ്ഞി,അഷ്‌റഫ് എടനീർ,ബി.കെ.അബ്ദുസ്സമദ്,മൊയ്‌തീൻ കൊല്ലമ്പാടി,പി.ഐ.എ.ലത്തീഫ്,എൽ.കെ.ഇബ്രാഹിം കാഞ്ഞങ്ങാട്, എം.കെ.ഇബ്രാഹിം പൊവ്വൽ,അബ്ദുൽ റഹിമാൻ കടമ്പള,സി.എ.ഇബ്രാഹിം എതിർത്തോട്,ശാഫി പള്ളത്തടുക്ക,സൈനുദ്ദീൻ തുരുത്തി,ശിഹാബ് റഹ്‌മാനിയ നഗർ,യുസഫ് പാച്ചാണി പ്രസംഗി പ്രസംഗിച്ചു.
പ്രസംഗം: തൊഴിൽ മേഖലയിൽ പോലും ഫാസിസം നടപ്പിലാക്കി തൊഴിലാളി ഐക്യം തകർക്കാനും പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങൾ ഹനിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാൻ മതേതര കക്ഷികൾ നടത്തുന്ന നീക്കങ്ങൾക്കു തൊഴിലാളി സമൂഹം ഭിന്നതകൾ മറന്ന് ശക്തി പകരണമെന്ന് എസ്.ടി.യു.ദേശീയ സെക്രട്ടറി എ.അബ്ദുൽ റഹിമാൻ പ്രസ്താവിച്ചു.

Post a Comment
0 Comments