Type Here to Get Search Results !

Bottom Ad

എൻഡോസൾഫാൻ : സുപ്രിം കോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം - എ.എന്‍.ഷംസീര്‍ എം.എല്‍.എ


കാസർകോട്   : (www.evisionnews.co)എന്റോസള്‍ഫാന്‍ വിഷയത്തില്‍ സുപ്രിം കോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നു  ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ നടത്തിയ നിയമ പോരാട്ട ത്തിന്റെ ഭാഗമായാണ്  സുപ്രീം കോടതി എന്റോസള്‍ഫാന്‍ ഇരകള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ എന്റോസള്‍ഫാന്‍ കമ്പനിയില്‍ നിന്നു  പിഴ ഈടാക്കി ഇരകള്‍ക്ക്  5 ലക്ഷം വീതം നല്‍കണമന്നായിരുന്നു വിധി. സംസ്ഥാന സര്‍ക്കാര്‍ 81 കോടി രൂപ ഇരകള്‍ക്കു വേണ്ടി ചെലവഴിച്ചപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കാന്‍ നടപടി സ്വീകരിച്ചില്ല. മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒപ്പമാണ് എ് അദ്ദേഹം പറഞ്ഞു. കാസർകോട്  ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു  എ.എന്‍.ഷംസീര്‍. ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് അദ്ധ്യക്ഷനായി. ജില്ലാ സെക്ര'റി കെ.മണികണ്ഠന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ജെ.സജിത്ത്, കെ.സബീഷ്, രേവതി കുമ്പള എിവര്‍ സംസാരിച്ചു. പി.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. മാര്‍ച്ചിന് സി.ഐ.സുബൈര്‍, എം.രാജീവന്‍, സി.സുരേശന്‍, കെ.ജയന്‍, ടി.കെ.മനോജ്, പി.കെ.നിഷാന്ത് എിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad