Type Here to Get Search Results !

Bottom Ad

എകെജി ഭവനിലേക്കു ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം;പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Image result for എകെജി ഭവനിലേക്കു ബിജെപിന്യൂഡൽഹി :(www.evisionnews.co) ഡല്‍ഹിയിൽ സിപിഎം ആസ്ഥാനത്തേക്കുള്ള ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എകെജി ഭവനു മുന്നിലുള്ള ബാരിക്കേഡ് മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ഉദ്ഘാടനം ചെയ്ത മാര്‍ച്ചാണ് പൊലീസുമായുള്ള സംഘര്‍ഷത്തിൽ അവസാനിച്ചത്. സംഘര്‍ഷം പത്തുമിനിട്ടു നീണ്ടു. കേരളത്തിലെ ജനരക്ഷാമാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് സിപിഎം ആസ്ഥാനത്തേക്ക് ബിജെപി മാര്‍ച്ച് നടത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad