കണ്ണൂര്‍ (www.evisionnews.co): ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള്‍ ജീവിക്കട്ടെയെന്ന് വി.എസ് അച്യുതാനന്ദന്‍. പൂട്ടിയിടേണ്ടത് ഹാദിയയെയല്ല, മതത്തിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് മേല്‍ കുതിരകേറാന്‍ വരുന്ന വര്‍ഗീയ ശക്തികളെയാണ് പൂട്ടിയിടേണ്ടത്. വ്യക്തിയില്‍ ജന്മനാ ഒരു മതം അടിച്ചേല്‍പ്പിക്കുകയും അതാണ് ഘര്‍ എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുളള അനാവശ്യവും നിയമവിരുദ്ധവുമായ കടന്നുകയറ്റമാണെന്നും അദ്ദേഹം ഒരു മലയാള ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
ഘര്‍ വാപ്പസി എന്ന പേരിട്ടും മാതാപിതാക്കളെ സ്വാധീനിച്ചും ഇതിന് ന്യായീകരണമൊരുക്കാന്‍ ശ്രമിക്കുന്നതിലൂടെ സമൂഹത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നതെന്നും വി.എസ് പറയുന്നു. രക്ഷകര്‍ത്താക്കള്‍ ചമയുന്നവര്‍ വിഷസര്‍പ്പങ്ങളെന്ന് തലക്കെട്ടിട്ടുളള കോളത്തില്‍ മറ്റുചില രക്ഷകര്‍ത്താക്കള്‍ കൂടി രംഗത്ത് വരുന്നതിനെക്കുറിച്ചും വി.എസ് പറയുന്നു. ഒരു വ്യക്തിയുടെ മതം എന്ന ഘടകത്തെ ആസ്പദമാക്കി അനുകൂലമായും പ്രതികൂലമായും ചില വര്‍ഗീയ സംഘടനകള്‍ രംഗത്തുവരികയാണ്. ഇവര്‍ നമ്മുടെ മതേതര സമൂഹത്തിലേക്ക് വിഷം പടര്‍ത്തുകയാണെന്നും വി.എസ് പറയുന്നു.

Post a Comment
0 Comments