കണ്ണൂര്‍ (www.evisionnews.co): ജനരക്ഷാ യാത്രയുടെ വിജയത്തിനായി കേരളത്തിലെത്തിയ യു.പി മുഖ്യമന്ത്രി യോഗിയെ ട്രോളി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേക്കുള്ള യാത്രക്ക് തൊട്ടുമുമ്പ് യോഗി ട്വിറ്ററില്‍ പുറത്തുവിട്ട പോസ്റ്റിന് മറുപടിയായാണ് കുറിക്കുകൊള്ളുന്ന മറുപടിയുമായി പിണറായി രംഗത്തെത്തിയത്.
'സുന്ദരവും സന്തോഷപ്രദവും സമാധാനപരവുമായ കേരള യാത്രയെന്നായിരുന്നു യോഗി തന്റെ ട്വിറ്ററില്‍ കേരളയാത്രയെ കുറിച്ച് വിശേഷിപ്പിച്ചത്. പോസ്റ്റിന് മറുപടിയുമായെത്തിയ പിണറായി 'ഉത്തര്‍പ്രദേശിലെ നിരവധി പ്രശ്‌നങ്ങളില്‍ നിന്നുമുള്ള ഒരു യഥാര്‍ഥ ബ്രേക്ക് ആയിരിക്കും ഈ കേരള യാത്രയെന്നു' മറുപടി നല്‍കുകയായിരുന്നു.
പിന്നീടും യോഗിയെ ലക്ഷ്യമാക്കി നിരവധി ട്വീറ്റുകള്‍ പിണറായിയുടെ അക്കൗണ്ടില്‍ നിന്നും പുറത്തു വന്നിരുന്നു. കേരളത്തിലെ മരണ നിരക്ക് എല്ലാ ഇന്ത്യാക്കരുടെയും മുന്നില്‍ അവതരിപ്പിച്ചതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പിണറായിയുടെ രണ്ടാമത്തെ ട്വീറ്റ്. 'നന്ദി യോഗി ജി കേരളത്തിലെ മരണ നിരക്ക് യു.പിലേതിനു മാത്രമല്ല വികസിത രാജ്യങ്ങളേക്കാള്‍ മികച്ചതാണെന്ന് എല്ലാ ഇന്ത്യക്കാരോടും പറഞ്ഞതിന്' ട്വീറ്റ് പറയുന്നു.

Post a Comment
0 Comments