മുള്ളേരിയ : (www.evisionnews.co) മുള്ളേരിയ നാട്ടക്കൽ പള്ളപ്പാടി റോഡ് മെക്കാഡം ടാറിങ് ചെയ്തു ഗതാഗത യോഗ്യമാക്കണമെന്നു യൂത്ത് ലീഗ് കാനക്കോട് ശാഖ കൺവെൻഷൻ ആവശ്യപ്പെട്ടു. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം തുടങ്ങും വരെ വിവിധ സമര പരിപാടികളുമായി മുമ്പോട്ട് പോകുവാനും യോഗം തീരുമാനിച്ചു. യോഗം കാറഡുക്ക പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മൊഇഞ്ഞി ആദൂറിന്റെ അധ്യക്ഷതയിൽ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഫാറൂക്ക് ആദൂർ ഉദ്ഘാടനം ചെയ്തു. ഹമീദ് മഞ്ഞംപാറ, സിദ്ദിഖ് ബെള്ളിപ്പാടി, അഷ്‌റഫ് ഹാജി നാട്ടക്കൽ , അഷ്‌റഫ് അനക്കളo, അസ്സു മീത്തൽ തുടങ്ങിയവർ പ്രസംഗിച്ചു.ഹസ്സൈനാർ നാട്ടക്കൽ സ്വാഗതവും നിസാർ ബാനകൊത്തി നന്ദി യും പറഞ്ഞു.
ഭാരവാഹികൾ : പ്രസിഡന്റ് ജസീൽ കെ ഇ
വൈസ് പ്രസിഡന്റ് : അഷ്‌റഫ് അക്കര, ഖാദർ കാനക്കോട്,
ജെനറൽ സെക്രട്ടറി : നിസാർ ബി
സെക്രട്ടറി : വാജിദ് ചോന്ന പള്ളo, ഇർഷാദ് കെ ഇ ട്രെഷറർ: അഷ്‌റഫ് കെ ബി.

Post a Comment
0 Comments