Type Here to Get Search Results !

Bottom Ad

വികസനത്തിനു പണം വേണം; ഇന്ധനവില വര്‍ധന ന്യായീകരിച്ച് അരുണ്‍ ജയ്റ്റ്‌ലി


ന്യൂഡല്‍ഹി: (www.evisionnews.co)  ഇന്ധനവില സംബന്ധിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെ വിലവര്‍ധന ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രാജ്യത്തിന്റെ വികസനത്തിനു ധാരാളം പണം ആവശ്യമാണ്. നികുതി വരുമാനമാണ് ആ പണം കണ്ടെത്താനുള്ള പ്രധാന വരുമാന മാര്‍ഗം. വിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി വരുമാനം കുറയ്ക്കാന്‍ തയാറല്ല. അവര്‍ക്കും നികുതി വരുമാനം ആവശ്യമാണ്. യുഎസില്‍ വീശിയടിച്ച ഇര്‍മ കൊടുങ്കാറ്റും ഇവിടെ ഇന്ധനവില വര്‍ധിക്കാന്‍ കാരണമായെന്നു ജയ്റ്റ്‌ലി ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad