വിദ്യാനഗര്‍: വാറന്റ് കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഉളിയത്തടുക്ക, ബിലാല്‍നഗറിലെ മുഹമ്മദ് കുഞ്ഞി ബാദിഷ (25)യെയാണ് വിദ്യാനഗര്‍ എസ്.ഐ കെ.പി. വിനോദ് കുമാര്‍ പിടികൂടിയത്.
ഉളിയത്തടുക്കയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന വിവരത്തെതുടര്‍ന്ന് എത്തിയതായിരുന്നു എസ്.ഐയും സംഘവും. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മുഹമ്മദ് കുഞ്ഞി ബാദിഷയെ പിന്തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കാസര്‍കോട് പൊലീസ് ചാര്‍ജ് ചെയ്ത കേസിലെ വാറന്റ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. പ്രതിയെ പിന്നീട് കാസര്‍കോട് പൊലീസിന് കൈമാറി.

Post a Comment
0 Comments