Type Here to Get Search Results !

Bottom Ad

പരിസ്ഥിതി സാക്ഷരത:മധു വാഹിനിയുടെ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു.

മുളിയാർ:(www.evisionnews.co)കേരളസാക്ഷരത മിഷൻഅതോറിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി സാക്ഷരതാ പഠനത്തിന്റെ ഭാഗമായി ബോവിക്കാനം തുടർവിദ്യാകേന്ദ്രത്തിനു കീഴിൽ മല്ലംവാർഡ് പരിസ്ഥതി പഠനസമിതി മല്ലം മധുവാഹിനി പുഴയുടെ കുറിച്ച് തയ്യാറാക്കിയ പഠന റിപ്പോർട്ട് മുളിയാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ ജില്ലാപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഫൈജ അബൂബക്കർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ പ്രഭാകരൻ ചെറ്റത്തോടിന് കൈമാറി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ഗീതാഗോപാലൻഅധ്യക്ഷതവഹിച്ചു.

പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉൽഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് 
അംഗം അനീസ മൻസൂർ മല്ലത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സമിതി കൺവീനർ ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ശ്രീധരൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസ മുഹമ്മദ് കുഞ്ഞി അംഗ ങ്ങളായ മിനി,ആസ്യഹമീദ്, ബി.ആർ, എച്ച്.എസ്. പ്രധാന അധ്യാപകൻ അരവിന്ദാക്ഷൻ, എ.യു.പി.എസ്.പ്രധാനഅധ്യാപിക വിമല, റിട്ടോയ്ഡ് അധ്യാപകരായ ഹനീഫ, ടി.ഒ.ജോൺ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ബി.സി.കുമാരൻ, കൃഷ്ണൻ ചേടിക്കാൽ, വേണുകുമാർ, സലാം മാസ്റ്റർ,ജെ.എച്ച്.ഐ.അബ്ദുൾ റഹിമാൻ, അബ്ബാസ്കൊളച്ചപ്പ്,കെ.സി.റഫീഖ്,ഹമീദ്മല്ലം,പൊന്നപ്പൻ,ഷെരീഫ്മല്ലത്ത്, ലുക്സാന,സുബൈദ, മുഹമ്മദ്കുഞ്ഞിപോക്കർ, ഗംഗാധരൻ ബോവികാനം, സീതക്ക, ആശ വർക്കർ ബിന്ദു, അംഗനവാടി വർക്കർലക്ഷ്മി,തുടർവിദ്യാ കാസർകോട് മുൻസിപ്പൽനോഡൽപ്രേരക്ഡി.വിജയമ്മ,കാറഡുക്കബ്ലോക്ക് നോഡൽ പ്രേരക് എ.തങ്കമണി പ്രസംഗിച്ചു. ബോവിക്കാനം തുടർവിദ്യാ പ്രേരക് പുഷ്പലത നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad