കാസര്കോട്: സ്കൂളിലേയ്ക്കു പോകുന്നതിനിടയില് മൂന്നാം ക്ലാസ് വിദ്യാര്ത്ഥിനിയെ തെരുവുനായ ആക്രമിച്ചു. നെല്ലിക്കുന്ന് സ്വദേശിയും അന്വാറുല് എ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്ത്ഥിയുമായ അബ്ദുള് അഫാസി(8)നെ ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 9.30നു സ്കൂളിലേയ്ക്ക് പോകുന്നതിനിടയിലാണ് സംഭവം. നെല്ലിക്കുന്നിലും പരിസര പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമായതായി നേരത്തെ പരാതിയുണ്ട്.

Post a Comment
0 Comments