ചെങ്കള:(www.evisionnews.co) ശുചിത്വം സേവനമാണ് എന്ന മുദ്രവാക്യത്തിൽ നെഹ്റു യുവകേന്ദ്ര ക്ലബ്ബുകളുടെ സഹകരണത്തോടെ നടത്തുന്ന സ്വഛ് ഹീ സേവയ്ക്ക് ചെങ്കളയിൽ തുടക്കം കുറിച്ചു. ഗ്രീൻ സ്റ്റാ൪ ചെങ്കളയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ചെങ്കള എൽ.പി സകൂൾ പരിസരവും അംഗനവാടി പരിസരവും ശുചീകരിച്ചു.
ഒന്നാം ഘട്ട സ്വഛ് ഹീ സേവ ശുചീകരണത്തിൽ നാട്ടിലെ സ്ത്രീകളും കുട്ടികളും പങ്കെടുത്തു.ഒക്ടോബ൪ 2 ഗാന്ധി ജയന്തിദിനം വരെ സ്വഛ് ഹീ സേവ ക്യാമ്പയിൻ നടക്കും. ഗ്രീൻ സ്റ്റാ൪ ചെങ്കള പ്രസിഡന്ര് നിഷാദ് എ.എം ശുചീകരണ പ്രവൃത്തികൾക്ക് നേതൄത്വം നൽകി.ചെങ്കള ഗ്രാമ പഞ്ചായത്ത് 19ാം വാ൪ഡ് മെമ്പർ റഷീദ ഖാദ൪ ബദ്രിയ ഉദ്ഘാടനം ചെയ്തു. നൗഷാദ് എം.എം,ഖാദ൪ ബദ്രിയ,നൗഷീർ ചെങ്കള,ഖാലിദ് ഷാൻ ചെങ്കള,ഫരീത,മൈമൂന,കദീജ, തുടങ്ങിയവ൪ സംബന്ധിച്ചു.
Post a Comment
0 Comments