Type Here to Get Search Results !

Bottom Ad

പട്ടാപ്പകല്‍ വീട്ടില്‍ നിന്നു 14 പവന്‍ കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍


കുമ്പള: (www.evisionnews.co) പട്ടാപ്പകല്‍ വീടുകുത്തി തുറന്ന് പതിനാലര പവന്‍ സ്വര്‍ണ്ണവും 13,500 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതിയെ അറസ്റ്റു ചെയ്തു. ഉപ്പള, ഹീറോഗല്ലി, കാസ്മിന്‍ മന്‍സിലിലെ സയ്യിദ് ജംഷീദ് എന്ന ജംഷീര്‍ തങ്ങളെ(22)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തലപ്പാടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയ ആഭരണങ്ങള്‍ ഉരുക്കിയ നിലയില്‍ കണ്ടെത്തി. ഇയാളുടെ കൂട്ടുപ്രതി ഇബ്രാഹിം മുസമ്മലിനെ നേരത്തെ പിടികൂടിയിരുന്നു.2016 ജൂലായ് 26ന് പച്ചമ്പള, കൊക്കച്ചാല്‍ റോഡില്‍ മുഹമ്മദ് ഷേഖിന്റെ വീട്ടില്‍ പട്ടാപ്പകലായിരുന്നു കവര്‍ച്ച. 14.5 പവന്‍ സ്വര്‍ണ്ണം, 13,500 രൂപ, വാച്ച് എന്നിവയാണ് കളവു പോയത്.ഇപ്പോള്‍ അറസ്റ്റിലായ ജംഷീദിനെതിരെ വിട്ള, പുത്തൂര്‍ തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുള്ളതായി പൊലീസ് പറഞ്ഞു. പ്രതി അറസ്റ്റിലായ വിവരമറിഞ്ഞ് പുത്തൂര്‍ പൊലീസ് കുമ്പളയിലേയ്ക്കു തിരിച്ചിട്ടുണ്ട്.കവര്‍ച്ചാ മുതല്‍ ഉപയോഗിച്ച് ഗോവയടക്കമുള്ള സ്ഥലങ്ങളില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad